കേരളത്തിലെന്നല്ല, ഇന്ത്യയിൽത്തന്നെ വളരെ അപൂർവമായ ഒരു മോഹിനിക്ഷേത്രമുണ്ട്, ഇങ്ങ് തൃശൂരിൽ!
2000- വർഷം പഴക്കമുള്ള ഈ ക്ഷേത്രം1951
മുതൽ പുരാവസ്തുവകുപ്പിന്റെ നിയന്ത്രണത്തിലാണ്. അരിയന്നൂർ "ഹരികന്യക ക്ഷേത്രമെന്ന് "അറിയപ്പെടുന്ന ഇവിടെ,ധാരാളം കൗതുകങ്ങളുണ്ട്.
പെരുംതച്ചൻ ഒറ്റ രാത്രികൊണ്ട് പണിത ക്ഷേത്രം, അദ്ദേഹം തന്റെ ഉളിവെച്ച് പണിക്കുറ തീർത്ത പുറം ചുമർ , ഇപ്പോഴും അവിടെ ചുമരുകളോട് ചേർന്ന് കാണുന്ന അദ്ദേഹത്തിന്റെ ഉളി,പിടിയാന തിടമ്പ് എഴുന്നള്ളിക്കുന്ന ക്ഷേത്രം, ഇവിടത്തെ അട നിവേദ്യം, ഉത്സവആഘോഷങ്ങളുടെ പുതുമായർന്ന രീതികൾ... അങ്ങിനെ പലതും.
ഇവിടെ, നാലമ്പലത്തിന്റെ മുറ്റത്ത് കരിങ്കൽപാതയിലൂടെ നടക്കുമ്പോൾ,തടിയാണോ പാകിയതെന്ന് നമുക്ക് തോന്നും. മോഹിനിക്ക് നൃത്തം ചെയ്യാൻ പെരുംതച്ചൻ ചെയ്ത എന്തോ സൂത്രമാണ് പോൽ.
ഒരു കാലത്ത് കൊച്ചി രാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഈ ക്ഷേത്രത്തിൽ രാജാവ് നാലമ്പലത്തിൽ പ്രവേശിക്കാറില്ലത്രെ. ഇപ്പോഴും, കിരീടം വെച്ചുള്ള കലകളൊന്നും ഇവിടെ പ്രദർശിപ്പിക്കാറില്ല. അത് പോലെ കന്യകയെ പേടിപ്പിക്കാതിരിക്കാൻ കരിമരുന്നു പ്രയോഗങ്ങളും നടത്താറില്ല പോലും. എന്തൊക്കെ മനോഹരമായ സങ്കൽപ്പങ്ങളാണ് നമുക്ക്!
എഴുത്ത് ദേവദത്തം

0 Comments