ജ്യോതിർഗ്ഗമയ' !!!
********************
1195 മകരം 9
പുരാടം/ ചതുർദശി
2020 ജനുവരി  23 വ്യാഴം

 ഇന്ന്,
പിറ്റ് കെയ്ൺ ദ്വീപസമൂഹം : ബൗൺടി ഡേ
തൈവാൻ/ദക്ഷിണ കൊറിയ : ലോക സ്വാതന്ത്ര്യ ദിനം
(കൊറിയൻ യുദ്ധ തടവുകാരായിരുന്ന 14000 കമ്യൂണിസ്റ്റ് വിരുദ്ധ സൈനികർ തിരിച്ചു തൈവാനിൽ വന്നിറങ്ങിയതിന്റെ ഓർമ്മക്കായി (1954))

നേതാജി ജയന്തി (ഒറീസ്സ, ത്രിപുര വെസ്റ്റ് ബെംഗാൾ)

ഹിന്ദി ചലച്ചിത്രത്തിലെ എക്കാലത്തെയും ഹിറ്റു ചിത്രങ്ങളിലൊന്നായ   ഷോലെ യുടെ സം‌വിധായകൻ രമേശ് സിപ്പി യുടെയും ( 1947)

മുതിർന്ന മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ജി സുദർശനന്റെയും (1937),

ഇന്തോനേഷ്യയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളിലൊന്നായ പി.ഡി.ഐ-പി(Partai Demokrasi Indonesia Perjuangan)യുടെ നേതാവും മുൻ ഇന്തോനേഷ്യൻ പ്രസിഡന്റുമായിരുന്ന മേഘാവതി സുകാർണോപുത്രിയുടെയും (1947),

ഗുജറാത്തിൽ  18 തവണ ധനകാര്യം മന്ത്രിയായിരിക്കുകയും, കൂടാതെ തൊഴിൽ തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്ത ഇപ്പോഴത്തെ   കർണാടക ഗവർണർ  വാജുഭായ് വാലയുടെയും  (1938)

ജന്മദിനം
**********

ഇന്നത്തെ ചർച്ചയ്ക്ക്‌ …
*************************
വാക്കേ ,വാക്കേ ,കൂടെവിടെ ?
ആരാരുടെയോ തന്ത
മരണപ്പെട്ടാല്‍ , അതു കേട്ടാല്‍,
നിരണത്തിലും നതോന്നതയിലും
നിറഞ്ഞു 'കവിഞ്ഞു' കരയും
കരുവല്ല,കണ്ണീരല്ല
എല്ലും പല്ലുമ്മുള്ള മലയാളവാക്ക്.

ഇടവപ്പാതിമഴയില്‍
ഇടനാഴിനടയില്‍
ഇറുകിച്ചടഞ്ഞു  വാഴും
ഇട്ടിവേശി നേതാര്യമ്മക്ക്
രണ്ടുമൂന്നാക്കി മുറുക്കാന്‍
വിണ്ട ചുണ്ട് ചുവപ്പിക്കാന്‍
തമ്പുരാനും നമ്പൂതിരിയും
തന്തപ്പട്ടരുമൊരുമിച്ചു
ഇടിച്ചു വച്ച പാക്കല്ല
ഇടിത്തീ വെടിക്കും വാക്ക്

ചുടുക്കാപ്പിക്കടയില്‍
ചുമ്മാതിരിക്കും ചുപ്പാമണിയന്
തുടരെഴുതിത്താളില്‍ വിളമ്പാന്‍
മെദുവടയല്ലെടോ  മലയാളവാക്ക്
വാനൊലിയാലയത്തില്‍
വഷളന്‍വെടികള്‍  വെളിയില്‍വിട്ട്
അകലെയിരിക്കും മാളോരുടെ
ചെറുചെവിയില്‍ച്ചൊറി  വിതറാന്‍
തരപ്പെടുത്തിയ താപ്പല്ല
തപ്പിലും മപ്പിലും വീര്‍പ്പായ്
വിടര്‍ന്നു തുടംവായ്ച്ച മലയാളവാണീ.

മുഖമില്ലാത്ത നടികള്‍ക്ക്
മുലയും മൂടും കുലുക്കാന്‍
ഇളിച്ചിവായന്മാരീണം  കൂട്ടി
ത്തുളിക്കും മെഴുക്കല്ല
പാണന്റെ ഉടുക്കിലും
പാടത്തിന്‍ മുടുക്കിലും
പാടിയാടിയ പുന്നാരവാക്ക്.

മനസ്സിലെ യതിസാരത്താല്‍
മന്ത്രിമാരുരതൂറ്റുമ്പോള്‍
അതും പെറുക്കി,യധിപന്റെ
'മുഞ്ഞിമൊഴിയും' പിഴിഞ്ഞൊഴിച്ച്
പത്രത്തിലുടച്ചു ചേര്‍ക്കാന്‍
പറ്റും പയറ്റുമണിയല്ല
പറയന്റെ ചെണ്ടയിലും
ഉറയുന്ന തൊണ്ടയിലും
ഉരംകൊണ്ടുയിര്‍ പെറ്റു
ഊറ്റ മൂട്ടിയ നമ്മുടെ വാക്ക്.
വാക്കേ ,വാക്കേ ,കൂടെവിടെ ?
വളരുന്ന  നാവിന്റെ കൊമ്പത്ത്
വാക്കേ ,വാക്കേ ,കൂടെവിടെ ?
ഒളിതിങ്ങും തൂവലിന്‍ തുഞ്ചത്ത്.

   - എം ഗോവിന്ദൻ
---------------------------

ഇന്നത്തെ സ്മരണ
*******************
മണവാളൻ ജോസഫ്  മ. 1986
 എം. ഗോവിന്ദൻ മ.   1989
,,ജി വിവേകാനന്ദൻ മ.  1999
എ.സി. ജോസ് മ.  2016
ഗുസ്താവ് ദൊറെ  മ.1883
 മത്ത്യാസ് സിൻഡ്ലർ  മ. 1939
എഡ്വേർഡ് മങ്ക്  മ. 1944
പോള്‍ റോബ്സൺ മ. 1976
സാൽവദോർ ദാലി മ.1989
അബ്ദുല്ല രാജാവ് മ 2015

കുമരകം ശങ്കുണ്ണിമേനോൻ ജ. 1926
ഹമീദലി ഷംനാട് ജ . 1929
തുമ്പമൺ തോമസ് ജ. 1945
സുഭാസ് ചന്ദ്ര ബോസ് ജ. 1897
ബാല്‍ ഠാക്കറെ ജ. 1926
ലിഷിമിൻ -തൈ ദ്സൂങ്   ജ. 599
ഡേവിഡ് ഹിൽബർട്ട്  ജ. 1862
ഗെർട്രൂഡ്  എലിയൺ ജ. 1918

ചരിത്രത്തിൽ ഇന്ന്
*******************
1556 – ഷാൻ‌ക്സി ഭൂകമ്പം. ചരിത്രത്തിലെ ഏറ്റവും വിനാശകരമായ   ഭൂമികുലുക്കമായി കണക്കാക്കപ്പെടുന്നു. ചൈനയിലെ ഷാക്സി പ്രവിശ്യയിൽ എട്ടുലക്ഷത്തിലേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് കരുതപ്പെടുന്നത്.

2002 - അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിനെ മുസ്ലീം തീവ്രവാദികൾ   തട്ടികൊണ്ടു പോയി പിന്നിട് കൊലപ്പെടുത്തി.

2005 – യുക്രെയിൻ പ്രസിഡന്റായി വിക്ടർ യുഷ്ചെങ്കോ സ്ഥാനമേറ്റു.

https://www.facebook.com/wadakkanchery.news/