കുടുംബ പരദേവതാ ആചാരങ്ങൾ.
പ്രധാനമായും മധ്യകേരളത്തിലെ ഈഴവ (തിയ്യ)കുടുംബങ്ങളുടെ കാര്യങ്ങൾ മാത്രമാണ് ഇവിടെ പ്രതിബാധിക്കുന്നത്.
കേരളത്തിലെ ഒരു പ്രധാന സമുദായ മാണ് ഈഴവരുടേത്
ഇഴവർക്ക് ആടിക്കൊണ്ട ദൈവമെന്ന സങ്കൽപ്പത്തിൽ പലപ്പോഴും ഭൂരിഭാഗം കുടുംബങ്ങളിലും വിഷ്ണുമായ ചാത്തനും, ഭഗവതിയും (കരിനീലി ) കരിംകുട്ടിച്ചാത്തനും പരദേവതയായി വരാറുണ്ട്. (കുടുംബദേവത) ഈ ശക്തികളെ ആവാഹിച്ചാരാധിച്ച കാർന്നവൻ മാരെയും കുടി വെക്കുന്നതായി കാണുന്നു.
കാലം പുരോഗമിച്ചു കുടുംബ ദേവതയേയും ,പര ദേവതയേയും ആരാധിക്കാൻ ഇന്നുള്ള പരമ്പര പലപ്പോഴും വിമുഖത കാണിക്കുന്നു എന്ന വാസ്ഥവം ഈ അവസരത്തിൽ പറയാതെ പോകുന്നത് ശരിയല്ല.
ചാത്തൻമാർ ( ശാസ്താവ്) കൂടാതെ നാഗങ്ങളെയും, മലവാഴിയേയും പല ഇഴവ കുടുംബങ്ങളും ഇന്നും ആരാധിച്ച് പോരുന്നു.
പ്രബലരായ പല ഇഴവ കുടുംബങ്ങളിലിന്നും പ്രധാന താവഴി തുടങ്ങുന്ന കുടുംബ വീടിനോട് ചേർന്ന് തറവാട്ടമ്പലങ്ങളും കാവും കുളവും മറ്റും ഇന്നും കാണാനാകും.
ഇവിടെ ആ തറവാട്ടിൽ പിറന്നവരിൽ നിന്നുള്ളവരോ പുറത്തു നിന്നും ഏർപ്പാടാക്കുന്നവരോ നിത്യപൂജയോ വിളക്കു വെപ്പോ നടത്തുന്നു.
വാർഷിക പൂജയും നിലവിലുണ്ട്.
മച്ചിൻപുറത്തോ മരത്തറയിലോ കുടി വെച്ച ദൈവത്തിന് വർഷത്തിലോരിക്കൽ ആദിമാർഗത്തിലൂടെ കലശം നടത്തുന്നതാണ് പ്രധാനം
താവഴിയിലെ തലമുതിർന്ന കാർന്നവരുടെ മുഖ്യ കാർമീകത്വത്തിലോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളുടെ നേതൃത്വത്തിലോ ആയിരിക്കും കർമങ്ങൾ നടക്കുക.
കർമം വർഷത്തിൽ മുൻകൂട്ടി നിശ്ചയിച്ച ഏതെങ്കിലും ദിവസമായിരിക്കും നടക്കുക
കുടുംബാങ്കൾക്ക് ചടങ്ങ് നടക്കുന്ന മാസത്തെ കുറിച്ചും ദിവസത്തെ കുറിച്ചും ധാരണ ഉണ്ടായിരിക്കുന്നതിന് വേണ്ടിയാണത്
ചടങ്ങിന് മുൻപായി കാർന്നവരുടെ നേതൃത്വത്തിൽ കുടുംബത്തിലെ മുഴുവൻ വീട്ടുകാരെയും വിളിച്ച് യോഗം ചേർന്ന് ചടങ്ങിനെ കുറിച്ച് ചർച്ച ചെയ്യുകയും കർമിയേയും ഓരോ വീട്ടുകാരുടേയും വിഹിതവും തീരുമാനിക്കുകയും ചെയ്യും.
ഓരോ കുടുംബാംഗങ്ങളും ചെയ്യേണ്ട ഉത്തരവാദിത്വവും യോഗത്തിൽ തീരുമാനിക്കും.
ചുക്കാൻ പിടിക്കാനുള്ള ചുമതല തറവാട്ട് കാർന്നവരേയോ , അദ്ദേഹം നിർദേശിക്കുന്ന ആളേയോ കുടുംബയോഗം ഏൽപ്പിക്കുകയും ചെയ്യും.
യോഗ തീരുമാനം മുഴുവൻ കുടുംബാംഗങ്ങളും അറിയത്തക്ക രീതിയിൽ പ്രസിദ്ധീകരിക്കും.
ശേഷം ഒരുക്കങ്ങൾക്കായി കുടുംബത്തിലെ ഇളം തലമുറയിലെ ചുണക്കുട്ടികളെ കാർന്നവർ കാര്യങ്ങൾ ഏൽപ്പിക്കും.
കാർന്നവരുടെ നിർദേശമനുസരിച്ച് പിന്നീടുള്ള ഒരോ കാര്യങ്ങളും തുടങ്ങുകയായി.
ചില കുടുംബങ്ങളിൽ വിപുലമായ ചടങ്ങുകളും ഒരാഴ്ച്ചയോളം നീണ്ടുനിൽക്കുന്ന ആചാര അനുഷ്ഠാനങ്ങളുമാണെങ്കിൽ
താരതമ്യേന ചെറിയ താവഴികളും ചെറിയ കുടുംബങ്ങളുമാകണെങ്കിൽ ചടങ്ങുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ആചാരങ്ങളിലോ കീഴ് വഴക്കങ്ങളിലോ മാറ്റങ്ങൾ കണ്ടുവരാറില്ല.
ചില കുടുംബക്ഷേത്രങ്ങളിൽ അതേ കുടുംബത്തിൽപെട്ടവർ അവരുടെ സ്വകാര്യ ആവശ്യങ്ങൾക്കായും ചടങ്ങുകൾ നടത്തപെടാറുണ്ട്.
ചടങ്ങ് നടത്തുന്നവരുമായി ചേർന്ന് നിൽക്കുന്ന ചില കുടുംബങ്ങളിൽ നിന്നുള്ളവരും പ്രസ്തുത ചടങ്ങിൻ്റെ ഭാഗമാകാറുണ്ടെങ്കിലും അത്തരം ചടങ്ങുകളെ മൊത്തം ആ തറവാടിൻ്റെ ചടങ്ങായി പരിഗണിക്കാറില്ല

0 Comments